Sunday School

സൺഡേ സ്കൂൾ

വി. വേദപുസ്‌തകത്തെ‌ അടിസ്ഥാനമാക്കി‌ ക്രിസ്തീയ‌ മൂല്യങ്ങൾ‌ കുട്ടികളെ പഠിപ്പിക്കുന്നതിനും, സത്യവിശ്വാസത്തിലൂന്നിയ‌ ജീവിതം‌ നയിക്കുന്നതിന് പുതിയ‌ തലമുറയെ ഒരുക്കുന്നതിനും‌ സഭ‌ പ്രത്യേക പ്രാധാന്യം കൊടുക്കുന്നുണ്ട്. ദൈവഭയമുള്ളവരും, സേവന‌ തൽപരരും, സഭയോട് വിശ്വസ്തരുമായി തീരുവാൻ‌ കുട്ടികളെ പ്രാപ്തരാക്കുക‌ എന്ന‌ ലക്ഷ്യത്തോടെ ഓർത്തഡോക്സ് സിറിയൻ‌ സൺ‌ഡേ സ്കൂൾ‌ അസോസിയേഷൻ‌ ഓഫ് ദ‌ ഈസ്റ്റ്‌ (OSSAE) യൂണിറ്റ്‌ എല്ലാ‌‌ ഇടവകകളിലും‌‌ പ്രവർത്തിച്ചുവരുന്നു.

പാഠ്യപദ്ധതി :

ക്ലാസുകളിൽ‌ ഒ.എസ്.എസ്.എ.ഇ. യുടെ നിർദേശപ്രകാരമുള്ള‌ സിലബസും‌ പാഠപുസ്തകങ്ങളും‌ ഉപയോഗിക്കുന്നു‌. പ്രിപ്പറേറ്ററി‌ മുതൽ‌ പന്ത്രണ്ടാം‌ക്ലാസ്‌ വരെയുള്ള‌ ക്ലാസുകളെ നാല്‌ പ്രധാന‌ വിഭാഗങ്ങളായി‌ തിരിച്ചിരിക്കുന്നു.
1) ബെത്‌ലഹേം (പ്രിപ്പറേറ്ററി‌ ക്ലാസുകൾ)
2) നസ്രെത്ത് (ക്ലാസുകൾ‌1-3)
3) ഗലീലി‌(ക്ലാസുകൾ‌4-10)
4) താബോർ (ക്ലാസുകൾ‌11,12)

സമയക്രമം‌ :

എല്ലാ‌ ഞായറാഴ്ചയും‌ വിശുദ്ധ‌ കുർബാനയ്ക്ക്‌ ശേഷം‌ സൺഡേ സ്കൂൾ‌ ക്ലാസുകൾ‌ നടത്തപ്പെടുന്നു.

മറ്റ്‌പ്രവർത്തനങ്ങൾഃ

OVBS : എല്ലാ‌ വർഷവും‌ വേനൽ‌ അവധിക്കാലത്ത് ഒ.വി.ബി.എസ്‌ ക്ലാസുകൾ‌ നടത്തെപ്പടുന്നു.

സഹപാഠ്യ‌ മത്സരങ്ങൾ : ഭദ്രാസനതലത്തിൽ‌ നിന്നുള്ള‌ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ടാലന്റ്‌ മത്സരങ്ങൾ നടത്തുകയും‌ വിജയികൾ സോണൽ തലത്തിലേക്കും‌ തുടർന്ന്‌ ഭദ്രാസന‌ തലത്തിലേക്കും‌ യോഗ്യത നേടുന്നു.

📅 പരീക്ഷാ തീയതികൾ (2025) :


1) 🎓 വേദപ്രവീൺ ഡിപ്ലോമ ( പ്രൈവറ്റ്)
രജിസ്റ്റർ ചെയ്യേണ്ട സമയം: March 15 – March 31
പരീക്ഷ തീയതി: May 25, 2025 (2:00 pm)

2) 📖 അർദ്ധവാർഷിക പരീക്ഷ
പരീക്ഷ തീയതി: June 22, 2025 (11:00 am)

3) 🛠 ക്ലാസ് 12 പരീക്ഷ
രജിസ്റ്റർ ചെയ്യേണ്ട സമയം: October 12 – November 4
പരീക്ഷ തീയതി: November 30, 2025 (2:00 pm)

4) 📝 ക്ലാസ് 10 പരീക്ഷ
രജിസ്റ്റർ ചെയ്യേണ്ട സമയം: October 12 – November 4
പരീക്ഷ തീയതി: November 30, 2025 (2:00 pm)

5) 📘 ക്ലാസ് 11 പരീക്ഷ
രജിസ്റ്റർ ചെയ്യേണ്ട സമയം: October 12 – November 4
പരീക്ഷ തീയതി: November 30, 2025 (2:00 pm)

6) 📚 വാർഷിക പരീക്ഷ (ക്ലാസ് 1–4 & 5–9)
പരീക്ഷ തീയതി: December 7, 2025 (11:30 am)

7) മത്സര പരീക്ഷ (ക്ലാസ് 5–9)
പരീക്ഷ തീയതി: December 28, 2025 (2:30 pm)

ഭാരവാഹികൾ

Rev. Fr. GIGI P ABRAHAM

President
(Payyampally)

Mr. JINU VARGHESE

Head Master
(Plachira Puthenpurayil)

Mrs. LIBIMOL PHILIP

Assistant HM
(Thekkekuttu)

Mrs. VALSAMMA MATHEW

Secretary
(Aekkalathil)

Youtube videos