Our Church

ചരിത്ര താളുകളിലൂടെ

ഒരു ചരിത്രത്തിന്റെ നിയോഗം എന്നപോലെ 1956-ൽ നെല്ലിമൂട് സെന്റ് മേരീസ് ചാപ്പലിൽ കൂടിവന്നിരുന്ന പടുവയൽ, കൈപ്പറ്റ, പ്ലാച്ചിറ, ചെങ്കല്ലിൽ എന്നീ ഭാഗങ്ങളിൽ താമസമാക്കിയിരിക്കുന്ന നമ്മുടെ പിതാ ക്കന്മാർ കുറച്ചുകൂടി സൗകര്യപ്രദമായ കൈപ്പറ്റ പ്രദേശത്ത് ഒരു ആരാധ നാലയം സ്ഥാപിക്കുവാൻ ആഗ്രഹിക്കുകയുണ്ടായി.
ഇന്നത്തെ സെമിത്തേരിയുടെ അൽപ്പം പടിഞ്ഞാറ് മാറി ഓലമേ ഞ്ഞതും, പനയോലയാൽ മറയ്ക്കപ്പെട്ട വി. മദ്ബഹായും അതിൽ തടി യിൽ തീർത്ത ബലിപീഠവും ഓലകൊണ്ട് ചുറ്റും മറയ്ക്കപ്പെട്ട പ്രാകാര വുമായിട്ടായിരുന്നു ആദ്യ ദൈവാലയം. ഭദ്രാസനാധിപൻ ആയിരുന്ന ഭാഗ്യ സ്‌മരണീയനായ തോമാ മാർ ദിവന്നാസ്യോസ് തിരുമേനി 1956 ജനുവരി 18-ാം തീയതി ശനിയാഴ്ച പരി. ദൈവമാതാവിൻ്റെ നാമത്തിൽ കൂദാശ ചെയ്‌ത്‌ ഇടവകയായി പ്രഖ്യാപിച്ചു.
താല്‌കാലിക സംവിധാനങ്ങളോടുകൂടി സ്ഥാപിതമായ കൈപ്പറ്റ സെന്റ് മേരീസ് ഓർത്തഡോക്‌സ് സിറിയൻ ഇടവകയുടെ സ്ഥിരസംവി ധാനങ്ങളോട് കൂടിയ പള്ളിയുടെ ശിലാസ്ഥാപനം 1956 ഏപ്രിൽ 14-ന് സ്ഥാപക വികാരി ആയിരുന്ന ദി. ശ്രീ.പൊയ്ക്കുടിയിൽ ജേക്കബ് കത്ത നാർ നിർവഹിക്കുകയും ഒരു കൊല്ലം കൊണ്ട് പണികൾ പൂർത്തിയാക്കി 01-01-1957ൽ ഭദ്രാസനാധിപൻ ആയിരുന്ന ഭാഗ്യസ്‌മരണീയനായ തോമാ മാർ ദീവന്നാസ്യോസ് തിരുമനസ്സുകൊണ്ട് കൂദാശാകർമ്മം അനുഷ്ഠിച്ച് ആശീർവദിക്കുകയും ചെയ്‌തു.
ആദ്യ വികാരിയോടൊപ്പം മുഖ്യ ശുശ്രൂഷകനായി സേവനം ചെയ്തത് ചാമത്തിൽ ശ്രീ ജോൺ ജോൺ (പാപ്പി)യും പള്ളി സൂക്ഷിപ്പുകാരൻ ആലു ങ്കൽ ശ്രീ.മത്തായിയും ആയിരുന്നു. സ്ഥാപക വികാരിയോടൊപ്പം പ്രവർത്ത നങ്ങൾക്ക് ചുക്കാൻ പിടിച്ചത് ട്രസ്റ്റി വാഴേപ്പറമ്പിൽ, ശ്രീ. വി. ഇ. ഏബ്ര ഹാം, സെക്രട്ടറി തലച്ചിറയ്ക്കൽ ശ്രീ. റ്റി. വി. ഏബ്രഹാം എന്നിവരായി രുന്നു.
നടമലയിൽ ഒരു കുരിശടി സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം ദാനമായി തന്നത് വട്ടശ്ശേരിൽ പുത്തൻപുരയിൽ ശ്രീ. ജോസഫ് ഏബ്ര ഹാമും, താലൂക്ക് ആശുപത്രി പടിക്കൽ കുരിശടി സ്ഥാപിക്കുന്നതിന് ആവശ്യമായ സ്‌ഥലം ദാനം ചെയ്തത് യശശരീരനായിരുന്ന പത്മശ്രീ പോൾ പോത്തൻ കരുന്നപുഴയും പ്രസ്‌തുത സ്ഥലത്ത് കുരിശടി പണിതീർത്തത് വാണിയപുരയ്ക്കൽ ശ്രീ. മാത്യു വി. കുരുവിളയുമാണ്. മൃശാരിക്കല യിൽ കുരിശടിയ്ക്ക് ആവശ്യമായ സ്ഥലം ദാനം ചെയ്തത് വട്ടശ്ശേരിൽ ബിജുവും പ്രസ്‌തുത സ്ഥലത്ത് കുരിശടി പണിതീർത്ത് പള്ളിക്കുവേണ്ടി സമർപ്പിച്ചത് ഇരുമേടയിൽ കുര്യൻ ജോർജ്ജുമാണ്.
കല്ലോലിക്കൽ ആദരണീയനായ ശ്രീ കെ വി തോമസ് അച്ചൻ വികാരി ആയിരിക്കുമ്പോൾ പുതുക്കിപണിത വി.മദ്ബഹായുടെ കൂദാശാ കർമ്മം 8-02-1985-ൽ അഭി മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ (മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതിയൻ കാതോ ലിക്കാ ബാവാ) നിർവഹിച്ചു.
കടത്താനത്ത് ആദരണീയനായ കെ. ഐ. ജേക്കബ് അച്ചൻ വികാരി ആയിരുന്നപ്പോൾ പൂർത്തീകരിച്ച് 16-10-1994ൽ പാഴ്‌സനേജും ചെമ്പുമാ ലിൽ ആദരണീയനായ എബി. സി മാത്യു അച്ചൻ വികാരി ആയിരുന്ന പ്പോൾ 05-02-2005ൽ കനക ജൂബിലി സ്‌മാരകമായ പാരിഷ് ഹാളും ഭാഗ്യ സ്‌മരണാർഹനായ സഭാരത്നം ഡോ. ഗീവർഗ്ഗീസ് മാർ ഒസ്താത്തിയോസ് തിരുമേനി കൂദാശ ചെയ്തു. 2005 ഫെബ്രുവരിയിൽ ഇടവകയുടെ ഒരു വർഷം നീണ്ടുനിന്ന കനകജൂബിലി ആഘോഷവും തിരുമനസ്സുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
കാലപ്പഴക്കംകൊണ്ടും സ്ഥലപരിമിതി കൊണ്ടും ആരാധന നടത്തു വാൻ ബുദ്ധിമുട്ടായിരുന്ന കൈപ്പറ്റ പള്ളിയിൽ പുതിയ പള്ളി എന്ന ആശയം മുമ്പോട്ട് വെച്ചത് വികാരിയായിരുന്ന കണമുട്ടിൽ ആദരണീയ നായ കെ. പി. ഈപ്പൻ അച്ചൻ ആയിരുന്നു. തൽഫലമായി 3-8-2008ൽ ഇടവക മെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമനസ്സുകൊണ്ട് പുതിയ പള്ളിയുടെ ശിലാസ്ഥാപന കർമ്മം നിർവ്വ ഹിച്ചു. തുടർന്ന് ആദരണീയനായ തോമസ് പറക്കടവിൽ അച്ചന്റെ നേത്യ ത്വത്തിൽ ഇടവകജനങ്ങളുടെ പരിശ്രമഫലമായി മനോഹരമായ ഒരു ദൈവാലയം എന്ന സ്വപ്നം 11-02-2011ന് പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തായുമായ മോറാൻ മാർ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമനസ്സു കൊണ്ട് ഇടവക മെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റ മോസ് മെത്രാപ്പോലീത്തായുടെയും, മലബാർ ഭദ്രാസനാധിപൻ ഡോ. സഖ റിയ മാർ തെയോഫിലോസ് മെത്രാപ്പോലീത്തായുടെയും മഹനീയ സാന്നി ദ്ധ്യത്തിൽ കൂദാശാകർമ്മം നിർവ്വഹിച്ചു.
ഇപ്പോൾ 116 ഭവനങ്ങൾ ഉൾപ്പെട്ട ഈ ഇടവകയിൽ പ്രാർത്ഥനാ യോഗം,സൺഡേസ്‌കൂൾ, മർത്തമറിയം സമാജം, ബാല സമാജം, യുവജന പ്രസ്ഥാനം എന്നീ ആദ്ധ്യാത്മിക സംഘടനകൾ ഭംഗിയായി പ്രവർത്തിക്കുന്നു.

Our Priests: A Timeline of Service/നമ്മുടെ പുരോഹിതന്മാർ: സേവനത്തിന്റെ ഒരു സമയരേഖ

Jijo Jacob (Secretary)

തെക്കേക്കുറ്റ്

+91 98475 33823

Joseph Abraham (Trustee)

മേക്കരിങ്ങാട്ട് മുള്ളംകുഴിയ്ക്കൽ

+91 94541 87749

Committee members – 2025

Fr. Babin Babu (ഇടവക പട്ടക്കാരൻ)

നെടുവേലിപ്പറമ്പിൽ

+91 94955 58810

GIGI M JOHN (മുഖ്യ ശുശ്രുഷകൻ)

മഠത്തുംകുന്നേൽ

+91 98478 94764

Royce Abraham (കെയർ ടേക്കർ)

ആലുങ്കൽ

+91 97442 46063